നീതി ആയോഗില്‍ അവസരം. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, റിസര്‍ച്ച് ഓഫീസര്‍, എക്കണോമിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. താല്‍ക്കാലിക നിയമനമാണ്. 39ഒഴിവുകളുണ്ട്. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട തസ്തികള്‍ക്ക് ആവശ്യമായ യോഗ്യതയ്ക്കു പുറമേ നിശ്ചിത വര്‍ഷത്തെ മുന്‍പരിചയവുമുണ്ടായിരിക്കണം. വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദര്‍ശിക്കുക: https://crbs.nitiaayog.nic.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബര്‍ 24.

Home VACANCIES