ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള എളങ്കുന്നപ്പുഴ ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് നാഷണല്‍ ആയുഷ് മിഷന് അനുവദിച്ച യോഗ ഡെമോണ്‍സ്ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ നവംബര്‍ വൈകിട്ട് അഞ്ചിന് മുമ്പായി dmoi…@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. യോഗ്യത എസ്.എസ്.എല്‍.സി, ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ/യോഗയില്‍ എംഫില്‍/ പി.ജി ഡിപ്ലോമ ഇന്‍ യോഗ (ഒരു വര്‍ഷ കോഴ്സ്).ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍തൂക്കം നല്‍കും. ഇന്റര്‍വ്യൂ തിയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് നേരിട്ട് അറിയിക്കും.

Home VACANCIES