കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടാലി അറിയാവുന്ന, സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 60 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിന് മുമ്പ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ 0484 2422275, 0484 2422068.

Home VACANCIES