സംസ്ഥാന സര്‍ക്കാര്‍ യുവ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ കോഴ്സുകളിലേക്ക് മലപ്പുറം ജന്‍ ശിക്ഷണ്‍ സന്സ്ഥാന് അപേക്ഷ ക്ഷണിച്ചു. ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന് ആക്സസറി ഫിറ്റര്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് ട്രെയിനി, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് ബെല്‍ബോയ്, പഞ്ചകര്‍മ ടെക്നീഷ്യന് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. മൂന്ന് മുതല്‍ ആറ് മാസം വരെ പരിശീലന കാലാവധിയുള്ള കോഴ്സിന് പ്ലസ്ടുവാണ് യോഗ്യത. ജില്ലയിലെ 18 നും 40 നുമിടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതീ- യുവാക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, താമസം, ഭക്ഷണം സൗജന്യമായിരിക്കും. പരിശീലന ശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനവും ജെ.എസ്.എസ് ഒരുക്കും. ഫോണ്‍: 9746938700, 9446397624, 9020643160.

Home NEWS AND EVENTS