Prof. G.S. Sree Kiran

Prof. G.S. Sree Kiran
World Record Holder in Career Mapping

Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

കാശു മുടക്കുന്നവരും, കാശു കൊടുക്കുന്നവരും ഒരു പോലെ വായിക്കേണ്ടത്!!!

അച്ഛൻ, പണ്ട് പറഞ്ഞു തന്ന കഥയാണ്,

എന്തോ ഒരു കേസിൽ കോടതിയിൽ എത്തിയ ഒരാളോട്, പതിനായിരം രൂപയോ അല്ലെങ്കിൽ അതിന് തത്തുല്യമായ എന്തെങ്കിലും ഒന്നോ കോടതിയിൽ കെട്ടി വെക്കാൻ പറഞ്ഞു. പുള്ളി കയ്യിൽ ഇരുന്ന കോളാമ്പി എടുത്തു കോടതിയിൽ കൊടുത്തു. അന്തം വിട്ട ജഡ്ജിയോട് പുള്ളി പറഞ്ഞു, എനിക്ക് ആരെങ്കിലും പതിനായിരം രൂപ തരാതെ ഈ കോളാമ്പി ഞാൻ വിൽക്കുന്ന പ്രശ്നം ഇല്ല, ഇതിന് ഞാൻ ഇട്ടിരിക്കുന്ന മതിപ്പ് വില അതാണ് എന്ന്!

സത്യത്തിൽ പല ബിസിനസ് കാരും അവരുടെ പ്രൊഡക്ട് ന് വിലയിടുമ്പോൾ സംഭവിക്കുന്നത് ഇതാണ്. (അതുപോലെ നമ്മൾ ഒരു സംഭവം ആണ് എന്ന് വിചാരിക്കുന്ന പലർക്കും സംഭവിക്കുന്നതും ഇത് തന്നെ ആണ്!)

ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം എന്താണ് മൂല്യം ? നമ്മൾ ഒരു ഷർട്ട് അല്ലെങ്കിൽ സൽവാർ വാങ്ങുമ്പോൾ ശരിക്കും എന്താണ് വാങ്ങുന്നത് ? ബ്രാൻഡ് ആണോ, വില മാത്രം നോക്കി ആണോ, അതോ കളർ ആണോ ?

ഒരു സെക്കൻഡ് ഒന്ന് ചിന്തിച്ചു നോക്കൂ.

ഒരു ഡ്രസ്സ് നാം വാങ്ങുമ്പോൾ, കസ്റ്റമർ എന്ന നിലയിൽ നമ്മൾ സത്യത്തിൽ വാങ്ങുന്നത് നമ്മുടെ പേഴ്‌സണാലിറ്റി അഥവാ വ്യക്തിത്വം ആണ്. വില കുറവ് ആണ് എന്നുള്ളത് കൊണ്ട് നമുക്ക് തീർത്തും ചേരാത്ത വസ്ത്രം എടുക്കില്ലല്ലോ! നമ്മുടെ വ്യക്തിത്വത്തിന്റെ എന്ത് പ്രതിഫലനം ആണ് വേണ്ടത് എന്നത് കൂടി അനുസരിച്ച് ഇരിക്കും അത്. അതായത് ഇന്റർവ്യൂന് ഇട്ടു കൊണ്ട് പോകുന്ന വസ്ത്രവും, കല്യാണത്തിന് അല്ലെങ്കിൽ പാർട്ടിയ്ക്ക് പോകുന്ന വസ്ത്രവും നമ്മുടെ വ്യക്തിത്വത്തിന്റെ പല പ്രതിഫലനങ്ങൾ അല്ലേ ?

അപ്പൊൾ നമ്മൾ അളക്കുന്നത് വസ്ത്രത്തിന്റെ വിലയേയും, നമ്മുടെ വ്യക്തിത്വതിന് അത് തരുന്ന value addition അഥവാ മൂല്യവർദ്ധനവിനേയും ആണ്. ഇത് രണ്ടും ചേരുന്നില്ല എങ്കിൽ നമ്മൾ അത് വാങ്ങില്ല.

ടെക്നിക്കൽ ആയി പറഞ്ഞാൽ, കമ്പനി പ്രോഡക്റ്റിനായി നിശ്ചയിച്ചിരിക്കുന്ന മൂല്യം അഥവാ വില, എനിക്ക് അത് വാങ്ങുന്നത് മൂലം ലഭിക്കുന്ന മൂല്യത്തിനെക്കാൾ കൂടുതൽ ആണ് എങ്കിൽ ഞാൻ അത് വാങ്ങില്ല എന്ന്. അല്ലെങ്കിലും എന്തെങ്കിലും കിട്ടുമ്പോൾ നമുക്ക് കൂടുതൽ കിട്ടണമല്ലോ ?

അതേ സമയം ദേ ഇപ്പൊ ഓൺലൈൻ സൈറ്റിൽ കിട്ടുന്ന പോലെ എന്തേലും ഒരു ഡിസ്കൗണ്ട് വന്നാൽ നമ്മുടെ മനസ്സ് മാറും, നമ്മൾക്ക് ലഭിക്കുന്ന മൂല്യവും ആയി അത് ചേരും, അല്ലേൽ നമുക്ക് ലഭിക്കുന്ന മൂല്യത്തേക്കാൽ കുറവ് മതി ആയിരിക്കും,  നമുക്ക് അതിനായി കൊടുക്കേണ്ടി വരുന്ന വില!

ഉദാഹരണത്തിന് LG യുടെ 55000 രൂപ ഉണ്ടായിരുന്ന ആരും അധികം വാങ്ങാതെ ഇരുന്ന dual screen phone, ഫ്ലിപ്കാർട്ട് ബിഗ് ബില്യൻ ഡേ കച്ചവടത്തിൽ, അവർ 19000 രൂപ ആയി കുറച്ചപ്പോൾ, കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 369 കോടി രൂപയുടെ കച്ചവടം ആണ് കമ്പനിയ്ക്ക് ലഭിച്ചത്! (എൽജി യുടെ റിപ്പോർട്ട് അനുസരിച്ച്)

ഈ ഐ ഫോൺ വാങ്ങുമ്പോൾ, നമ്മൾ വാങ്ങുന്നത് വെറും ഒരു ഫോൺ ആണോ? അല്ല ! നാം ഒരു status symbol കൂടി ആണ് വാങ്ങുന്നത്. അത് കൊണ്ടാണല്ലോ ഐ ഫോൺ വെച്ചു സെൽഫി എടുക്കുന്നവർ കണ്ണാടിയിൽ നോക്കിയും, റെഡ്മി കൊണ്ട് സെൽഫി എടുക്കുന്നവർ ഫ്രണ്ട് കാമറ ഉപയോഗിച്ചും ഫോട്ടോ എടുക്കുന്നത്! (ഐ ഫോൺന്റെ കൂടിയ specs ന്റെ സവിശേഷതകൾ കുറച്ചു കണ്ടത് അല്ല). അവിടെ നമുക്ക് കിട്ടുന്ന സോഷ്യൽ recognition കൂടി ചേർത്ത് തന്നെ ആണ് അതിനു വില ഇട്ടിരിക്കുന്നത്.

നിങ്ങൾ ഒരു ബിസിനസ് സംരഭകൻ ആണ് എങ്കിൽ നിങ്ങൾ കൊടുക്കുന്ന പ്രോഡക്റ്റ് സത്യത്തിൽ കസ്റ്റമറുടെ എന്ത് പ്രശ്നം ആണ് പരിഹരിക്കുന്നത് എന്ന് മനസ്സിലാക്കുക. കാരണം ഉപഭോക്താവ് മൂല്യം കാണുന്നത് ആ പ്രശ്ന പരിഹാരത്തിലാണ്.  അതിനു അനുസരിച്ച് മൂല്യാധിഷ്ഠിത വില ഇടുക.

ഇത് പോലെ തന്നെ നമ്മൾ സ്വയം ഒന്ന് വിലയിരുത്തുക കൂടി ചെയ്യണം! നാം മറ്റൊരാളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ അല്ലെങ്കിൽ ഒരു കമ്പനിയിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഞാൻ എന്ത് മൂല്യം ആണ് അവർക്ക് കൊടുക്കാൻ പോകുന്നത് എന്ന് !

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!