സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് 2020 -21 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 25 രൂപ രജിസ്ട്രേഷന് ഫീസ് സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ ഒക്ടോബര്‍ 27 ന് വൈകീട്ട് നാലിനുള്ളില്‍ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2370714.

Home NEWS AND EVENTS