സംസ്ഥാന നാഷണല്‍ സര്‍വ്വീസ് സ്കീം ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കെ.എസ്.ആര് റൂള്‍ 144 പ്രകാരമുളള അപേക്ഷയും വിശദമായ ബയോഡേറ്റയും മാതൃവകുപ്പില്‍ നിന്നുമുളള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍, സംസ്ഥാന എന്‍.എസ്.എസ് സെല്‍, നാലാം നില, വികാസ്ഭവന്‍, വികാസ്ഭവന്‍.പി.ഒ എന്ന മേല്‍വിലാസത്തില്‍ 31ന് വൈകിട്ട് അഞ്ചിനു മുന്‍പ് ലഭ്യമാക്കണം.

Home VACANCIES