മാലി ദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോര്‍ക്ക മുഖാന്തരം ഉടന്‍ തിരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളില്‍ സ്കോര്‍ നേടിയ നഴ്സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാര്‍ക്ക് അപേക്ഷിക്കാം. ശമ്ബളം 53,000 നും 67,000 രൂപയ്ക്കും മധ്യേ. ഉയര്‍ന്ന പ്രായ പരിധി 45 ആണ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബരായ 1800 425 3939 ല്‍ ബന്ധപ്പെടണം.

Home VACANCIES