ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (രണ്ടാം എൻ.സി.എ വിശ്വകർമ്മ) (കാറ്റഗറി നമ്പർ 628/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം
ജില്ലാ പി.എസ്.സി. ഓഫീസിൽ ഒക്ടോബർ 16 ന്
അഭിമുഖം നടത്തും.ഉദ്യോഗാർത്ഥികൾക്കുള്ള എസ്.എം.എസ്, പ്രൊഫൈൽ, മെസ്സേജ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും എറണാകുളം ജില്ല പി.എസ്.സി. ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആലപ്പുഴ ജില്ല പി.എസ്.സി ഓഫീസർ അറിയിച്ചു.

Home VACANCIES