വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഓരോ ഒഴിവുകൾ വീതമാണുള്ളത്. പി.ഡി.സി യോഗ്യത. പ്രതിമാസ വേതനം 9500 രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 20.

Home VACANCIES