മഞ്ചേരി ഗവ.പോളിടെക്നിക് കോളജിലെ വിവിധ കോഴ്സുകളിലേക്കുള്ള മൂന്നാം സെമസ്റ്റര്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി ഒഴിവുകളിലേക്കുള്ള രണ്ടാം സ്പോട്ട് അഡ്മിഷന് ഒക്ടോബര്‍ ആറിന് രാവിലെ 10 മുതല്‍ കോളജില്‍ നടത്തും. ഐ.ടി.ഐ/ കെ.ജി.സി.ഇ റാങ്ക്ലിസ്റ്റില് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ബ്രാഞ്ചിനായി അപേക്ഷിച്ചിട്ടുള്ള എല്ലാവരും രാവിലെ 10നും പ്ലസ്ടു/ വി.എച്ച്.എസ്.സി റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടിട്ടുള്ള 650 റാങ്ക്വരെയുള്ളവര് രാവിലെ 11 നും 800 റാങ്ക്വരെയുള്ളവര് രാവിലെ 12നും 800 റാങ്കിന് മുകളിലുള്ളവര്‍ ഉച്ചക്ക് രണ്ടിനും ഫീസ് സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകണം. യോഗ്യത (എസ്.എസ്.എല്‍.സി, പ്ലസ്ടു/വി.എച്ച്.എസ്.സി/ഐ.ടി.ഐ/കെ.ജി.സി.ഇ) ജാതി, നേറ്റിവിറ്റി, വരുമാനം, നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ അഡ്മിഷന് സമയത്ത് ഹാജരാക്കണം. ഫീസ് ഇനത്തില്‍ സ്പെഷല്‍ ഫീ ഉള്‍പ്പെടെ 15690 രൂപയും പട്ടികജാതി വിഭാഗക്കാര്് 1500 രൂപയുമാണ് അടയ്ക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let, www.gptcmanjer-i.in ല്‍ ലഭിക്കും.

Home NEWS AND EVENTS