കോഴിക്കോട് ജില്ലയില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വെറ്ററിനറി ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്ടോബർ 5 രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും. താല്പര്യമുളളവര് വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതംഅഭിമുഖത്തിന് ഹാജരാകണം.

Home VACANCIES