വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് ജില്ലാ ഓആര്‍സി പദ്ധതി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഓ ആര് സി പദ്ധതി – ഓ ആര് സി പ്രൊജക്ട് അസിസ്റ്റന്റ് – അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ താമസക്കാരവണം. പ്രതിമാസം 21,850 രൂപ ഹോണറേറിയം, യോഗ്യത എംഎസ്ഡബ്ല്യു /അംഗീകൃത ബിഎഡ് ബിരുദം/ ബിരുദവും ഓആര്സിയ്ക്ക് സമാനമായ പരിപാടികളില്‍ മൂന്നു വര്‍ഷത്തെ നേതൃപരമായ പരിചയവും. പ്രായം 40 വയസ്സ് കവിയരുത്. താല്പര്യമുള്ളവര് വിദ്യാഭ്യസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം ഒക്ടോബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില ,സിവില്സ്റ്റേഷന്, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അപേക്ഷ എത്തിക്കണം. ഫോണ്‍ : 04952378920.

Home VACANCIES