സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിലേക്ക് കോമേഴ്സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ/തത്തുല്യ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി 28 വയസ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഫോട്ടോയും സെപ്തംബര്‍ 30 നകം [email protected] എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്നവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖം നടത്തും. വിശദ വിവരങ്ങള്‍ക്ക് 0474-2762117 നമ്പരില്‍ ലഭിക്കും.

Home VACANCIES