അരണ ഒരു വിഷ ജന്തുവല്ല. ആൺ അരണകളുടെ ഇരു വശങ്ങളിലും കാണുന്ന ചുവപ്പു കലർന്ന മഞ്ഞ നിറം വിഷമാണെന്ന് പലരും കരുതുന്നു. ഇതാണെങ്കിലോ, അവയുടെ പ്രത്യുൽപാദന സമയത്ത് മാത്രം കാണുന്ന ഒരു സവിശേഷതയാണ്. നിറവും വിഷയവുമായി യാതൊരു ബന്ധവുമില്ല. പാമ്പിൻ വിഷത്തിനു പോലും നിറമില്ല എന്ന് ഓർക്കണം. അരണ കടിച്ചാൽ ഉടൻ മരണം എന്നത് തികച്ചും അന്ധവിശ്വാസത്തിന്റെ പിൻബലമുള്ള അടിസ്ഥാനമില്ലാത്ത പ്രചാരണം മാത്രമാണ്.

Home BITS N' BYTES