കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-2021 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് വരെയും, പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്സുകള്‍ക്കുമാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷാ ഫോറം peedika.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസര്‍, ഷോപ്സ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്, വിദ്യാനഗര്‍ കാസര്‍കോട്് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255110, 9747931567 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Home NEWS AND EVENTS