ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻവയോൺമെൻറ് ആൻഡ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കവരത്തിയിലും സ്മാർട്ട്സിറ്റി യിലുമാണ് ഒഴിവുകൾ ഉള്ളത്. എല്ലാ തസ്തികകളിലും തൽസമയ അഭിമുഖത്തിലൂടെ ആണ് തിരഞ്ഞെടുപ്പ്. പ്രൊജക്റ്റ് അസിസ്റ്റൻറ്, ജൂനിയർ റിസർച്ച് ഫെലോ, കവരത്തി സ്മാർട്ട് സിറ്റി ലിമിറ്റഡ് സേവക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി സ്കിൽസ് ഡ്രൈവർ ജൂനിയർ എൻജിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. സെപ്റ്റംബർ 23 രാവിലെ 11 മണിക്ക് കവരത്തി സ്മാർട്ട് സിറ്റിയിലെ സ്മാർട്ട് സിറ്റിയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യുടെ ചേംബറിൽ അഭിമുഖം നടക്കുന്നതാണ്. വിശദ വിവരങ്ങൾക്കായി www.lakshadweep.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home VACANCIES