എറണാകുളം ജില്ലാ വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിലും സാങ്കേതിക വിദ്യയിലുമുള്ള ഒരു വർഷത്തെ പ്രവ്യത്തി പരിചയവുമാണ് ബ്ലോക്ക് കോ-ഓർഡിനേറ്ററുടെ യോഗ്യത. 20- 35 ആണ് പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, കമ്യുണിറ്റി / ലോക്കൽ ഗവൺമെൻറുമായി ബന്ധപ്പെട്ട പ്രവർത്തന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റിൻ്റെ യോഗ്യത. പ്രായപരിധി 20- 35.ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.സി സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിൽ 2020 സെപ്തംബർ 22നു വൈകിട്ട് മൂന്നിന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0484 24 23934.

Home VACANCIES