ജെഇഇ മെയിന്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം വിജയം നേടാനായി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഫലം പ്രഖ്യാപിച്ചത്. www.jeemain.nta.nic.in എന്ന വെബ്സൈറ്റില്‍ ഫലമറിയാം. ജെഇഇ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നേരത്തെ കോവിഡിനെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവെച്ചിരുന്നു. എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് അഡ്മിഷന് പരീക്ഷയാണിത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയായിരുന്നു പരീക്ഷ. സോഷ്യല്‍ ഡിസ്റ്റന്‍സിംഗും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.

Home NEWS AND EVENTS