ചെന്നൈ പല്ലവാരത്തുള്ള കണ്ടോൺമെൻറ് ബോർഡിൽ മിഡ്വൈഫിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. ഒരു ഒഴിവാണുള്ളത്. സ്കിൽ ടെസ്റ്റിന്റെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓക്സിലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ ആണ് യോഗ്യത. പ്രായപരിധി 28 വയസ്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കുന്നതിനു www.cbstm.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28.

Home VACANCIES