
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd
നിങ്ങളുടെ കുട്ടികളുടെ, കൂടെ ജോലി ചെയ്യുന്നവരുടെ ഒക്കെ പ്രകടനം improve ചെയ്യണോ? എങ്കിൽ പിഗ്മാലിയൻ എഫക്റ്റ് അറിയാതെ പോകരുത്!
നമ്മളെ ജയിപ്പിക്കാൻ ഏറ്റവും ശക്തി ഉള്ളതും അതുപോലെ തന്നെ തോൽപ്പിക്കാൻ അതിലേറെ ശക്തി ഉള്ളതും ആയ ഒന്നാണ് നമ്മുടെ വിശ്വാസം, അത് നമ്മളിൽ ഉള്ളതും, നമുക്ക് മറ്റുള്ളവരിൽ ഉള്ളതും! ശാസ്ത്രീയമായി പറയാം!
പിഗ്മാലിയന്റെ കഥ!
പണ്ട് വളരെ പണ്ട് പിഗ്മാലിയൻ എന്ന ഒരു ശില്പി ഉണ്ടായിരുന്നു. ഒരിക്കൽ പുള്ളി നല്ല ഭംഗി ഉള്ള ഒരു സ്ത്രീ പ്രതിമ ഉണ്ടാക്കി. പ്രതിമയുടെ ഭംഗി കണ്ട് പുള്ളി തന്നെ അന്തം വിട്ടു അതിനെ അങ്ങ് കേറി പ്രേമിച്ചു. ആ പ്രതിമയെ തന്നെ വിവാഹം കഴിക്കണം എന്ന അതിയായ ആഗ്രഹത്തിൽ അഫ്രോദൈറ്റ് എന്ന ഗ്രീക്ക് ദേവതയുടെ അടുത്ത് ഒരു പാട് വഴിപാട് ഒക്കെ നടത്തി പ്രാർത്ഥിച്ചു പ്രതിമയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തതും പ്രതിമ ജീവനോടെ എണീറ്റ് വന്നു. അതോടെ പിഗ്മാലിയന്റെ പ്രണയവും സാഫല്യതിൽ എത്തി!
തന്റെ സ്വപ്നം നടക്കും എന്ന ഉറച്ച വിശ്വാസം വെറും ഒരു പ്രതിമക്ക് ജീവൻ വെപ്പിച്ചു!!
അതിന്?
നമ്മുടെ ഉറച്ച വിശ്വാസം,നല്ല expectation, positive re-inforcement, positive feedback ഒക്കെ നമ്മുടെ പ്രകടനം കൂട്ടാനും അങ്ങനെ നമ്മൾ വിച്ചാരിച്ചതിനെക്കാൾ മികച്ച പ്രകടനം നടത്താനും, നല്ല റിസൾട്ട് കിട്ടാനും കാരണം ആകും എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇതിനെ അവർ വിളിച്ചത് പിഗ്മാലിയൻ എഫക്റ്റ് എന്നാണ്! (രോസെന്താൽ എഫക്റ്റ്)
Postive expectations = Positive results
കുറച്ചു കൂടി സിംപിൾ ആയിട്ട് പറ
അതായത് ഉത്തമ,നമുക്ക് നല്ല പോസിറ്റിവ് പ്രതീക്ഷ ഉള്ള, നല്ല പോസിറ്റിവ് ഫീഡ്ബാക്ക് എന്നും കിട്ടുന്ന ആളുകളുടെ പ്രകടനം വളരെ നല്ല രീതിയിൽ പുരോഗമിക്കും.
ഒരു ക്ലാസ്സിൽ കുട്ടികൾ ചേരുന്ന സമയത്ത് ഒരു ചെറിയ പരീക്ഷ നടത്തി. എന്നിട്ട് ടീച്ചർ മാരോട് കുറച്ചു കുട്ടികളുടെ പേര് വിവരങ്ങൾ കൊടുത്തിട്ട് പറഞ്ഞു ഇവരാണ് ഈ ക്ലാസ്സിലെ ഏറ്റവും മിടുക്കരായ കുട്ടികൾ, അവരുടെ പ്രകടനം വളരെ മികച്ചത് ആയിരിക്കും എന്ന്!
അതോടെ ടീച്ചർമാർക്ക് അറിഞ്ഞോ അറിയാതെയോ അവരോട് ഉള്ള പെരുമാറ്റ രീതിയിൽ മാറ്റം വരാൻ തുടങ്ങി. ടീച്ചർമാർക്ക് അവരിൽ ഉള്ള പ്രതീക്ഷ കൂടി തുടങ്ങി! അങ്ങനെ ആ വർഷം ഉദ്ദേശിച്ച് പോലെ തന്നെ ആ കുട്ടികൾ ഏറ്റവും മികച്ച പ്രകടനം നടത്തുകയും ചെയ്തു.
ആ കുട്ടികൾ മിടുക്കരാണ് എന്ന ചിന്ത ടീച്ചർമാർക്ക് അവരോടുള്ള പെരുമാറ്റത്തിൽ ഒരുപാട് മാറ്റം വരുത്തി. അവരെ ഉദാഹരണമായി കാണിക്കാൻ തുടങ്ങി, പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. ടീച്ചർമാർ ആ കുട്ടികളിൽ കാണിച്ച വിശ്വാസവും, പ്രതീക്ഷയും കുട്ടികളിൽ സ്വയം ഒരു വിശ്വാസം ഉണ്ടാക്കി എടുത്തു. അങ്ങനെ അവരുടെ പ്രകടനം നന്നായി പുരോഗമിച്ചു! (അതായത് പിഗ്മാലിയന്റെ വിശ്വാസം!)
(പക്ഷേ ആദ്യം നടത്തിയ പരീക്ഷയിൽ അവർ അങ്ങനെ ഒരു മികച്ച പ്രകടനം നടത്തിയില്ല എന്നത് ആയിരുന്നു സത്യം – റോസെന്താൽ എന്ന behavioral സയന്റിസ്റ്റ് / സൈകോളജിസ്റ്റ് നടത്തിയ പഠനം)

Positive Feedback Loop – നല്ല പ്രകടനം ഉണ്ടാവാന് പിഗ്മാലിയൻ എഫക്റ്റ് എങ്ങനെ സഹായിക്കും?
മറ്റുള്ളവരെ കുറിച്ച് നമുക്ക് ഉള്ള വിശ്വാസം അവരോട് ഉള്ള നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കും. അവരോടുള്ള നമ്മുടെ പെരുമാറ്റം അവരെ കുറിച്ച്, അവരുടെ കഴിവിനെ കുറിച്ച് അവർക്ക് സ്വയം ഒരു വിശ്വാസം ഉണ്ടാക്കി കൊടുക്കും. ഇത് തിരിച്ചു അവരുടെ പ്രവർത്തിയിൽ പ്രതിഫലിക്കും. ഇത് കാണുന്ന നമ്മൾ, നമ്മുടെ വിശ്വാസം എത്ര ശരിയായിരുന്നു എന്നോർത്ത് വീണ്ടും വീണ്ടും അതേ രീതിയിൽ അവരോട് പെരുമാറും. This makes a positive feedback loop!
നമ്മൾ കുട്ടിയുടെ അടുത്ത്, നീ മിടുക്കൻ ആണ്, നിന്നെ കൊണ്ട് ഇത് പെട്ടെന്ന് പഠിക്കാൻ പറ്റും എന്നൊക്കെ പറയുകയും അവരെ നന്നായി അഭിനന്ദിക്കുകയും ചെയ്താൽ, അവർക്ക് അവരിൽ ഉള്ള വിശ്വാസം കൂടും. അങ്ങനെ അവരുടെ പ്രകടനം സ്വാഭാവികമായി പുരോഗമിക്കും, അവരിൽ ഉള്ള നമ്മുടെ വിശ്വാസം കൂടുകയും ചെയ്യും. ജോലി സ്ഥലത്തും ഇത് തന്നെ!!
അപ്പൊൾ നമ്മുടെ വിദ്യാർഥികളുടെ അടുത്ത്, മക്കളുടെ അടുത്ത്, കൂടെ ജോലി ചെയ്യുന്ന ആളുകളുടെ അടുത്ത് ഇങ്ങനെ ഒരു positive feedback loop ഉണ്ടാക്കുക! അത് അവരുടെ പ്രകടനം നന്നായി improve ചെയ്യാൻ സഹായിക്കും!
ഇത് എങ്ങനെ സാധിക്കും?
1) മറ്റുള്ളവരെ കുറിച്ച് നല്ല positive ആയ പ്രതീക്ഷ പുലർത്തുക. അത് മക്കളായാലും, കൂടെ ജോലി ചെയ്യുന്ന ആളുകൾ ആയാലും!
Positive expectations = Positive results
2) മറ്റുള്ളവരെ കുറിച്ച് നമുക്ക് ഉള്ള വിശ്വാസവും നമുക്ക് സ്വയം ഉള്ള വിശ്വാസവും ഇടക്ക് ഒന്ന് ചോദ്യം ചെയ്തു വിലയിരുത്തുക!
3) എപ്പോഴും ഒരു growth mindset ഉണ്ടാകുക! നമ്മുടെ കഴിവ് കൊണ്ട്, അതുപോലെ മറ്റുള്ളവരുടെ കഴിവ് കൊണ്ട് നമുക്കും അവർക്കും എന്തും നേടാൻ സാധിക്കും എന്ന പൂർണ്ണ വിശ്വാസം ഉണ്ടാവുക!
************
ഇത് self development നും പൂർണമായും ബാധകം ആണ്!
നമ്മളിൽ ഉള്ള നമ്മുടെ വിശ്വാസം, മറ്റുള്ളവരോട് ഉള്ള പെരുമാറ്റത്തിലും, നമ്മുടെ പ്രകടനത്തിലും പ്രതിഫലിക്കും, ഇത് കാണുന്ന ആളുകൾ ഒരു വിശ്വാസം രൂപീകരിക്കുകയും നമ്മളോട് ഉള്ള അവരുടെ പെരുമാറ്റത്തിൽ അത് പ്രകടം ആവുകയും ചെയ്യും! ഇത് വീണ്ടും നമ്മളിൽ ഉള്ള വിശ്വാസത്തെ ഊട്ടി ഉറപ്പിക്കും! ഇത് വീണ്ടും ഒരു ലൂപ് ആകും!
************
അപ്പൊൾ നമ്മൾ നെഗറ്റീവ് ആയി എന്തെങ്കിലും വിശ്വസിച്ചാൽ അത് നെഗറ്റീവ് ആയി പ്രതിഫലിക്കുമോ? തീർച്ചയായും വരും, ഇതിനെ ഗോലെം ഇഫക്ട് എന്ന് പറയും. അത് പിന്നെ ഒരിക്കൽ!
************