എറണാകുളം തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ അധ്യാപക ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. ആയുർവേദത്തിലെ കായ ചികിത്സയിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 9ന് രാവിലെ 11 മണിക്ക് ആയുർവേദ കോളേജിൽ വച്ച് അഭിമുഖം നടത്തുന്നതാണ്. ബയോഡാറ്റ ജനനത്തീയതി വിദ്യാഭ്യാസ യോഗ്യത മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനു ഹാജരാക്കേണ്ടതാണ്.

Home VACANCIES