ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിലേക്ക് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റ് http://www.dhs.kerala.gov.in/ സന്ദര്‍ശിക്കുക. അപേക്ഷയുടെ പകര്‍പ്പ്, എസ് എസ് എല്‍ സി അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്ക്ക്ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്റെ എക്സ് സര്‍വീസ്മെന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സൈനിക ക്ഷേമ ഡയറക്ടര്‍, സൈനിക ക്ഷേമ വകുപ്പ്, വികാസ് ഭവന്, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ആഗസ്ത് 27 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കും വിധം അയക്കേണ്ടതാണ്. അസ്സല് അപേക്ഷയും പ്രോസ്പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പലിനും അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0497 2700069 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home NEWS AND EVENTS