ഹൈദരാബാദ് കേന്ദ്രസർവകലാശാല വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 24 മുതൽ 26 വരെ നടത്തുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകിയ പശ്ചാത്തലത്തിലാണ് പ്രവേശന പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നതെന്ന് സർവകലാശാല വൈസ് ചാൻസലർ അപ്പാ റാവു വ്യക്തമാക്കി. 62000-ത്തിലേറെപ്പേരാണ് ഇത്തവണ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളത് രാജ്യവ്യാപകമായി 38 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുമെന്നും വൈസ്ചാൻസലർ അറിയിച്ചു.

Home NEWS AND EVENTS