ഉരഗവർഗ്ഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ്‌ ആമകൾ. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ആണ് ഇവ ജീവിക്കുന്നതെങ്കിലും കരയിലാണ്‌ മുട്ടയിടുന്നത്. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഒരു ജീവ ജാതിയാണ് ആമകള്‍. ഇവയുടെ പുറംതോട് നിർമ്മിച്ചിരിക്കുന്നത് പരസ്പര ബന്ധിതമായ 60 അസ്ഥികൾ കൊണ്ടാണ്. അവയുടെ തലയും നാല് കാലുകളും തോടിനുള്ളിലേക്ക് വലിച്ചെടുത്ത് സുരക്ഷിതമാകുവാൻ സാധിക്കുന്നതാണ്.

ആമ ഒരു സസ്യഭുക്ക് ആണ്. പുല്ല്, പഴങ്ങൾ, വിവിധതരം പൂക്കൾ, ധാന്യങ്ങൾ, കിഴങ്ങുകൾ, വേരുകൾ, ഇലകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. എന്നാല്‍ ഇതൊക്കെ ചവച്ചു കഴിക്കാന്‍ ആമകള്‍ക്ക് പല്ലുകളില്ല പകരം ശക്തിയേറിയ ചുണ്ടുകളാണുള്ളത്. വെള്ളം കുടിക്കുന്നതോ, മൂക്കിലൂടെയാണ്. വലിപ്പത്തിന്‍റെ കാര്യമെടുത്താല്‍ ആണിനെക്കാള്‍ പെണ്‍ ആമകള്‍ക്കാണ്‌ വലിപ്പക്കൂടതല്‍. ആമയുടെ ശരാശരി ആയുസ്സ് സാധാരണ 90 – 150 വർഷമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആമ അദ്വൈത മരിച്ചത് 255 വയസ്സുള്ളപ്പോൾ AD-2006-ൽ ആണ്. അതിന്റെ ജനനം AD-1750 ൽ ആയിരുന്നെന്നു ഗവേഷകർ പറയുന്നു. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുമെന്നത് ഇവയെ മറ്റ് ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാണ്.

പെൺ ആമകൾ ഏകദേശം മുപ്പത് മുട്ടകൾ ഇടുന്നു.രാത്രിയാണ് ആമകൾ മുട്ടയിടുക.മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും.അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും. ഏകദേശം 270-ഓളം വംശജാതികൾ (Species) ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!