കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മേയ് പത്തിന് നടത്താനിരുന്ന കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് (ക്ലാറ്റ്) മാറ്റിവെച്ചു. മേയ് 24 ലേക്കാണ് പരീക്ഷ മാറ്റിയത്. ക്ലാറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി മെയ് 25 വരെ നീട്ടിയിട്ടുണ്ട്. ദി കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയാണ് പരീക്ഷ നടത്തുന്നത്. സാധാരണയായി 200 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തവണ ചോദ്യങ്ങളുടെ എണ്ണം 150 ആയി കുറച്ചിട്ടുണ്ട്. രണ്ടു മണിക്കൂറാണ് എഴുത്ത് പരീക്ഷയുടെ ദൈര്‍ഘ്യം. കൂടുതൽ വിവരങ്ങൾക്ക് https://consortiumofnlus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home VACANCIES