ഹാക്കത്തോണുകളുടെ പ്രാധാന്യം കേരളത്തിലെ പോളിടെക്നിക് സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ റിസർച്ച് സൊസൈറ്റി – ഇന്ത്യൻ സൊസൈറ്റി ഫോർ എഡ്യൂക്കേഷൻ (ISTE ), കേരള സംസ്ഥാന യുവജന കമ്മീഷൻ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻഡ് ട്രെയിനിംഗ് (C -apt), കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇന്നവേഷൻ ആൻഡ് എൻട്രപ്രണർഷിപ്പ് ഡെവലപ്പ്മെൻറ് സെന്റർ (IEDC), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (CII), യങ് ഇന്ത്യൻസ് (Yi), ഇന്നവേഷൻ ആൻഡ് റിസർച്ച് സൊസൈറ്റി, നൗനെക്സ്റ്റ്, സെന്റർ ഫോർ ലോക്കൽ എംപവർമെൻറ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെൻറ്, സോഷ്യൽ സർവീസ് സ്കീം എന്നിവരുടെ സഹകരണത്തോടെ വരുന്ന മാർച്ച് 4 -5 തീയ്യതികളിൽ തൃശൂർ ശ്രീ എറണാകുളത്തപ്പൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെൻറ്റിൽ പോളി ഹാക്ക് 2020 സംഘടിപ്പിക്കുന്നു.
ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ ലോഗോ പ്രകാശനം നിർവഹിച്ച പോളി ഹാക്ക് 2020 വെബ്സൈറ്റിന്റെ പ്രകാശനം AICTE ഡയറക്ടർ ഡോ. രമേശ് ഉണ്ണികൃഷ്ണനും പോസ്റ്റർ പ്രകാശനം കേരളം സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ കുമാരി ചിന്ത ജെറോമും നിർവഹിച്ചിരിക്കുന്നു.



വ്യവസായ – വാണിജ്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും പ്രോബ്ലം സ്റ്റേറ്റ് മെന്റുകൾ സമാഹരിച്ചു, കുറഞ്ഞ സമയം കൊണ്ട് ചിലവുകുറഞ്ഞ രീതിയിലുള്ള പരിഹാരങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് തന്നെ തേടുക എന്നതാണ് പോളി ഹാക്കന്റെ പ്രധാന ആകർഷണം. പ്രാപ്തരായ വിദ്യാർത്ഥികൾക്ക് സ്വയം പ്രോബ്ലം സ്റ്റേറ്റ് മെന്റ്കൾ തിരഞ്ഞെടുത്തു അത് പരിഹരിക്കാനുള്ള ആശയങ്ങളും സാങ്കേതിക സംവിധാനങ്ങളും നിര്മിക്കാവുന്നതാണ്. വിവിധ ഘട്ടങ്ങളിലായി നടത്തുന്ന വിലയിരുത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് 2.5 ലക്ഷം രൂപ ക്യാഷ് പ്രൈസ്, ഉപരിപഠനത്തിന് ആകർഷകങ്ങളായ സ്കോളർഷിപ്പുകൾ, സംരംഭം തുടങ്ങുന്നതിനാവശ്യമായ സൗജന്യ ഇൻക്യൂബേഷൻ സൗകര്യങ്ങൾ, സർട്ടിഫിക്കറ്റുകൾ, ഉപഹാരങ്ങൾ എന്നിവ കൂടാതെ ഒട്ടനവധി തൊഴിൽ അവസരങ്ങളും ലഭിക്കുന്നു.
നിലവിൽ കേരളത്തിലെ പോളിടെക്നിക് കോളേജുകളിൽ പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കും വിജയകരമായി പോളിടെക്നിക് വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും www.polyhack.in എന്ന വെബ് പോർട്ടലിലൂടെ തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. മൽത്സാരാർത്ഥിയുടെ പ്രായം 25 വയസിൽ കൂടാൻ പാടുള്ളതല്ല. വിദ്യാർത്ഥികൾക്ക് 3 പേരടങ്ങുന്ന ടീമുകൾ രൂപികരിച്ചു ഹാക്കത്തോണിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പോളി ഹാക്ക് വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന ടീമുകൾക്ക് ഫെബ്രുവരി 22 വരെ പ്രശ്ന പരിഹാരങ്ങൾ സമർപ്പിക്കാവുന്നതാണ്. നിർദ്ദേശിക്കുന്ന ആശയങ്ങളിൽനിന്നും പ്രായോഗികത, സങ്കീർണത, ചിലവ് തുടങ്ങിയവ കണക്കിലെടുത്ത് ഏറ്റവും മികച്ച 100 ടീമുകളെ മാർച്ച് 4, 5 തീയതികളിൽ നടക്കുന്ന 24 മണിക്കൂർ ഹാക്കത്തോണിലേക്ക് തിരഞ്ഞെടുക്കും. 24 മണിക്കൂർ ഇടവേളകളില്ലാതെ നടത്തപെടുന്ന ഹാക്കത്തോൺ മത്സരം തൃശൂർ ജില്ലയിലെ മുപ്ലിയത്ത് സ്ഥിതി ചെയ്യുന്ന ശ്രീ എറണാകുളത്തപ്പൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റിൽ നടത്തപ്പെടുന്നു.
പരിപാടിയുടെ രണ്ടാംദിനമായ മാർച്ച് അഞ്ചിനു കേരളത്തിനകത്തും പുറത്തും നിന്നുമായി അൻപതോളം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മെഗാ തൊഴിൽ മേളയും നടത്തപ്പെടുന്നു. 18നും 40 നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്.
പോളിടെക്നിക് മേഖലയിലെ വിദ്യാർത്ഥികളുടെ പ്രശ്ന പരിഹാര മികവ്, നൂതന സാങ്കേതിക നൈപുണ്യം, സാമൂഹിക പ്രതിബന്ധത, ആശയ അവതരണ കഴിവ് എന്നിവയെ പ്രോത്സാഹിപ്പിക്കുക അതിലൂടെ മികച്ച തൊഴിൽ / സംരംഭകത്വ സാദ്ധ്യതകൾ ലഭ്യമാക്കുക എന്നതാണ് പോളി ഹാക്ക് 2020 ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് പോളിടെക്നിക് വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങളൊരുക്കി ഇത്തരത്തിൽ ഹാക്കത്തോൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏതാണ്ട് 10000 പോളിടെക്നിക് വിദ്യാർത്ഥികൾ മത്സരാത്ഥികളായി മാറ്റുരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : +91 9847060999 / + 91 9207296278