ഹിന്ദുസ്ഥാൻ കോപ്പറിൽ ട്രേഡ് അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 165 ഒഴിവുകളാണുള്ളത്. 161 ഒഴിവുകൾ രാജസ്ഥാനിലെ ഘെത്രിയിലും 4 ഒഴിവുകൾ മഹാരാഷ്ട്രയിലെ തലോജയിലുമാണുള്ളത്. ബ്ലാസ്റ്റർ, മേറ്റ്, ഫിറ്റർ, ടർണർ, വെൽഡർ, ഇലെക്ട്രിഷ്യൻ, ഡ്രാഫ്റ്സ്മാൻ, പമ്പു ഓപ്പറേറ്റർ കം മെക്കാനിക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.hindustancopper.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.

Home VACANCIES