സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 8000 ഒഴിവുകളാണുള്ളത്. കേരള സർക്കിളിൽ 400 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യതയുള്ളവർക്കും ഡിഗ്രി അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായിരിക്കും എഴുത്തുപരീക്ഷ. 2020 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായിരിക്കും പ്രാഥമിക പരീക്ഷ. അതിൽ വിജയിക്കുന്നവർക്കുള്ള മെയിൻ പരീക്ഷ ഏപ്രിൽ 19-ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://bank.sbi/careers, www.sbi.co.in/careers എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 26.

Home VACANCIES