ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സീകേജ് ഫാമിംഗ് പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. വി.എച്ച്.എസ്.സി ഫിഷറീസ് സയന്‍സ്/ ഫിഷറീസ് സയന്‍സിലുള്ള ബിരുദം/ ഹയര്‍ സെക്കന്ററിയും കൂട്ട് കൃഷിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 27ന് രാവിലെ 11 മണിക്ക് മണക്കാട് പ്രവര്‍ത്തിക്കുന്ന ജില്ലാ മത്സ്യഭവന് ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2464076.

Home VACANCIES