നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-20 അദ്ധ്യയനവര്‍ഷത്തിലേക്ക് ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തരബിരുദവും നെറ്റോ പി എച്ച് ഡി യോ ആണ് യോഗ്യത. യു ജി സി യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. താല്പര്യമുളളവര് വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും സഹിതം നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍: 0497 2877600.

Home VACANCIES