മലപ്പുറം ജില്ലയിലെ തിരൂര്‍, പെരിന്തല്‍മണ്ണ ആര്.ഡി.ഒ ഓഫീസുകളില്‍ സാമൂഹ്യനീതി വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. ജില്ലയില്‍ ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. കരാര്‍ വ്യവസ്ഥയില്‍ ആണ് നിയമനം. 21000 രൂപ പ്രതിമാസ ഹോണറേററിയം ലഭിക്കും. അംഗീകൃത സര്‍വകലാശാല ബിരുദവും വേര്‍ഡ് പ്രോസസ്സിങ്ങില് സര്‍ക്കാര്‍ അംഗീകൃത കോഴ്സും പാസ്സായിരിക്കണം. മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ് അറിഞ്ഞിരിക്കണം. പ്രായം 18 നും 35 നും മധ്യേ ആയിരിക്കണം. എം.എസ്.ഡബ്ള്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ നവംബര്‍ 11ന് രാവിലെ 9.30ന് പെരിന്തല്‍മണ്ണ ആര്.ഡി.ഒ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസ്സല് രേഖകളും പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍ 0483 -2735324.

Home VACANCIES