കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഉള്ള തവന്നൂർ കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജിൽ 11 അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മൈക്രോ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.kau.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അഭിമുഖം ഒക്ടോബർ അഞ്ചിന് തവനൂർ കോളേജിൽ വെച്ച് നടക്കും.

Home VACANCIES