പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കുന്ന കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്സിന് പരീശീലനം നല്‍കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും യുവജനക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 18നും 35നും മദ്ധ്യ പ്രായമുള്ള ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, ജനനതീയതി തെളിയിക്കുന്ന രേഖയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്.എസ് ചന്ദ്രിക ദേവി അറിയിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2555740, 9496260067.

Home VACANCIES