ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പ്രൊജക്ടിലേക്ക് തൃശ്ശൂർ ജില്ലയിൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റൻറ്, കണ്ടൻറ് എഡിറ്റർ പാനൽ രൂപീകരിക്കുന്നതിന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. സെപ്റ്റംബർ 17ന് രാവിലെ 10.30 മുതൽ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾക്ക് രാവിലെ എട്ടു മുതൽ 9.30 വരെ ഓഫീസിലെത്തി രജിസ്റ്റർ ചെയ്യാം. ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് www.prd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Home VACANCIES