മറൈൻ സർവെ ചെയ്യുന്നതിനായി തൃശൂർ ജില്ലയിൽ എന്യൂമറേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താത്കാലിക നിയമനമാണ്. ഫിഷറീസ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ ആറിന് രാവിലെ 11 ന് തൃശൂർ പളളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2441132

Home VACANCIES