സംസ്ഥാന പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതിയിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ഉള്ള ബിരുദാനന്തര ബിരുദമുള്ളവർക്കും ആർക്കൈസ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്കും പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 23 നു മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9809538668 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Home VACANCIES