ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫെസ്സരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനമാണ്. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗത്തിലാണ് ഒഴിവുള്ളത്. കമ്പ്യൂട്ടർ സയൻസ്/ഐ.റ്റിയിൽ എം.ഇ/എം.ടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ഐ.റ്റിയിൽ ബി.ഇ/ബി.ടെക് ബിരുദവും ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ് എം.സി.എ ബിരുദത്തോടൊപ്പം രണ്ടുവർഷത്തെ സർവകലാശാല തലത്തിലെ അധ്യാപന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 12ന് രാവിലെ 10ന് ട്രിവാൻഡ്രം എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ നടത്തുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം എത്തിച്ചേരേണ്ടതാണ്.

Home VACANCIES