കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറിലേക്ക് ഹെഡ് ഓഫ് കോർപ്പറേറ്റ് റിലേഷൻസ്, കൺസൾട്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ഓഫ് കോർപ്പറേറ്റ് റിലേഷൻസ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ മാനേജ്മെൻറ് പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട അഭിരുചിയും പരിചയസമ്പത്തും ഉള്ളവരായിരിക്കണം. കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവരായിരിക്കണം. കൂടാതെ അനുബന്ധ മേഖലയിൽ 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിശദമായ വിജ്ഞാപനം www.iimk.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് വെബ്സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.

Home VACANCIES