കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷനിൽ സിവിൽ ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ കൺസൾട്ടൻറ്മാരെ നിയമിക്കുന്നു. സീനിയർ സിവിൽ കൺസൾട്ടൻറിൻറെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത സിവിൽ എൻജിനീയറിങ്ങിൽ ബിരുദം, എം എസ് ഓഫീസ്, ഓട്ടോകാഡ് എന്നിവയാണ്. ഇലക്ട്രിക്കൽ കൺസൾട്ടന്റിന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. വിശദവിവരങ്ങളും അപേക്ഷ ഫോമും www.kinfra.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10.

Home VACANCIES