കേന്ദ്ര പ്രതിരോധവകുപ്പിന് കീഴിൽ കൊൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ തസ്തികയിലെ 20 ഒഴിവിലേക്കും ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർടെ ഒരു ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. സൂപ്പർവൈസർ തസ്തികയിൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, വെൽഡേഴ്സ്, പെയിൻറർ, ഫിനാൻസ്, മെറ്റീരിയൽ മാനേജ്മെൻറ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്ളത്. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഉദ്യോഗാർത്ഥികൾ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിച്ചിരിക്കണം. അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായം 28 വയസ്സ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.grse.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21.

Home VACANCIES