കൊച്ചിയിലെ പനങ്ങാട് പ്രവർത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര ശാസ്ത്രപഠന സർവകലാശാലയിൽ ഫിഷറീസ് സമുദ്രശാസ്ത്രം, മാനേജ്മെൻറ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കാൻ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളാണ് ഉള്ളത്. കരാർ നിയമനം ആയിരിക്കും. വിവിധ വിഷയങ്ങളിൽ ഒഴിവുകളുടെ എണ്ണവും നിർദിഷ്ട യോഗ്യതയും യും അപേക്ഷാഫോമിൻറെ മാതൃകയും www.kufos.ac.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1.

Home VACANCIES