വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്നിക്ക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലക്ചറര്‍, ട്രേഡ്സ്മാന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലക്ചറര്‍ ഗണിതശാസ്ത്രം തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം. ട്രേഡ്സ്മാന് ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് തസ്തികയിലേക്ക് ഈ വിഷയത്തിലുള്ള ഐറ്റിഐ/ഡിപ്ലോമ പാസായിരിക്കണം. താത്പര്യമുള്ളവര്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ മൂന്നിന് രാവിലെ 10ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം.

Home VACANCIES