ഐഡിബിഐ ബാങ്ക് അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 ഒഴിവുകളാണ് ഉള്ളത്. ഒബിസി 162, എസി 90, എസ് ടി 45, ഇ ഡബ്ല്യു എസ് 30 എങ്ങനെയാണ് സംവരണക്രമം. ബാംഗ്ലൂരിലെ മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിംഗ് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് നിയമനം. ഓൺലൈൻ എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.idbibank.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.

Home VACANCIES