ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി വിവിധ കേന്ദ്രങ്ങളിലെ 135 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ, എന്നീ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ബയോടെക്നോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്കൂൾ ഓഫ് മാനേജ്മെൻറ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, ട്രെയിനിങ് ആൻഡ് പ്ലേസ് മെൻറ് എന്നിങ്ങനെയാണ് വകുപ്പ് തിരിച്ചുള്ള തസ്തികകൾ. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും www.manuu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 8.

Home VACANCIES