കാസർകോടുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലേക്ക് ഗ്രൂപ്പ് ബി അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്. അസിസ്റ്റൻറ് എൻജിനീയർ, സെക്യൂരിറ്റി ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, നഴ്സിംഗ് ഓഫീസർ, പേഴ്സണൽ അസിസ്റ്റൻറ്, ഹിന്ദി ട്രാൻസിലേറ്റ്, സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദമായ വിജ്ഞാപനം www.cukerala.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. www.ibps.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

Home VACANCIES