ചത്തീസ്ഗഡിലെ ബിലാസ്പൂരിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് ട്രേഡ് അപ്പൻഡിസ്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5500 ഒഴിവുകളാണ് ഉള്ളത്. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി), ഇലക്ട്രീഷ്യൻ, സെക്രട്ടേറിയൽ അസിസ്റ്റൻറ്, വെൽഡർ, ടർണർ, മെഷീനിസ്റ്റ്, ഡീസൽ മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), കാർപെൻഡർ തുടങ്ങിയ ട്രേഡ് കളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.apprenticeship.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23.

Home VACANCIES