പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിൻറെ കീഴിൽ എറണാകുളം ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന പഴം പച്ചക്കറി സംസ്കരണ ശാലയിലേക്ക് 25000 രൂപ പ്രതിമാസ വേദന നിരക്കിൽ പ്ലാന്റ് മാനേജറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്/ ഫുഡ് സയൻസ്/ ഫുഡ് എഞ്ചിനീയറിംഗ് വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും ഫുഡ് പ്രോസസിംഗ് രംഗത്തോ ഫുഡ് ലബോറട്ടറികളിലോ അഞ്ചുവർഷത്തിൽ കുറയാത്ത ഭക്ഷ്യസംസ്കരണത്തിലുള്ള പ്രവർത്തിപരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.supplycokerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home VACANCIES