എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിങ് കോഴ്സിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സിലോ ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലോ ഒന്നാം ക്ലാസ് ബി.ടെക്ക് ബിരുദമോ കമ്പ്യൂട്ടര്‍/ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍/ ഇലക്ട്രോണിക്സ് കോഴ്സില്‍ ത്രിവത്സര ഡിപ്ലോമയോ നേടിയിരിക്കണം. ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ഉണ്ടായിരിക്കണം. താല്പര്യമുള്ളവര് ബയോഡാറ്റയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ 21 ന് രാവിലെ 10 ന് പാലക്കാട് എല്‍.ബി.എസ് കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0491-2527425.

Home VACANCIES