കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി&കണ്‍ഫെക്ഷനറി, ഫുഡ്& ബിവറെജ് സര്‍വ്വീസ്, കാനിങ്ങ്&ഫുഡ് പ്രിസര്‍വേഷന്‍ എന്നീ വിഭാഗങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക ജീവനക്കാരുടെ ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകൃത ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ത്രി സ്റ്റാര്‍ നിലവാരത്തില്‍ കുറയാതെഉള്ള ഹോട്ടലില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ 2 വര്‍ഷത്തെ അധ്യാപന പരിചയം. താല്പര്യമുള്ളവര് ജൂണ്‍ 26ന് രാവിലെ പത്തു മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കളമശ്ശേരിയില്‍ എത്തിച്ചേരുക. ഫോണ്‍ : 0484 2558385.

Home VACANCIES